ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരന്നു അന്ത്യം. മകന്‍ ഹൈസല്‍ ഖാനാണ് മരണവിവരം ലോകത്തെ അറിയിച്ചത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായത്. ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ട്രബിള്‍ ഷൂട്ടര്‍, ക്രൈസിസ് മാനേജര്‍ തുടങ്ങിയ വിശേഷണങ്ങള്‍ പാര്‍ട്ടികള്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ള അഹമ്മദ് പട്ടേലിന്റേത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരിക്കുമ്പോള്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. മൂന്നു തവണ ലോക്‌സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here