പാലക്കാട്: ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ ചില സ്ഥലങ്ങളില്‍ സംഘര്‍ഷം. പതിനഞ്ചു മിനിട്ടാണ് സംസ്ഥാന വ്യാപകമായി പൊതുനിരത്തുകളില്‍ വാഹനം നിര്‍ത്തിയിട്ടുള്ള സമരം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

പ്രമുഖ നേതാക്കള്‍ വിവിധ ജില്ലകളില്‍ സമരത്തിനു നേതൃത്വം നല്‍കിയപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. മുല്ലപ്പെരിയാന്‍ വിഷയം സഭയില്‍ നടക്കുമ്പോള്‍ അവിടെ താന്‍ തന്നെ വേണ്ടെയെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് വി.ഡി. സതീശന്റെ പ്രതികരണം. കോഴിക്കോട് ജില്ലയില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കെ. മുരളീധരന്‍ എം.പിയും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. 11 മണിക്കു തന്നെ മാനാഞ്ചിറയില്‍ പരിപാടി തുടങ്ങിരുന്നെങ്കിലും കെ. മുരളീധരന്‍ എത്തിയത് 11.25നാണ്.

കണ്ണൂരിലും പാലക്കാടും പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തരും തമ്മില്‍ വാക്കേറ്റമുണ്ടായി. പാലക്കാട് സുല്‍ത്താന്‍പേട്ട് ജംഗ്ഷനില്‍ വച്ച് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകശര പോലീസ് തടഞ്ഞത് സംഘര്‍ഷത്തിലേക്കു നയിച്ചു.

നാലു റോഡുകള്‍ ചേരുന്ന സുല്‍ത്താന്‍പേട്ട് ജംഗഏഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ നിശ്ചയിച്ച സ്ഥലം മാറ്റാനവാവില്ലെന്ന് നിലപാടിലായിരുന്നു കോണ്‍ഗ്രസുകാര്‍. വി.കെ. ശ്രീകണ്ഠനെ കൂടാതെ രമ്യ ഹരിദാസ് അടക്കമുള്ള പ്രമുഖ നേതാക്കളും സമരത്തിന് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here