തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്, മൂന്നു കമ്മിറ്റികള്‍ പ്രഖ്യാപിച്ചു

0

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി. ഇതിന്റെ ഭാഗമായി മൂന്ന് സമിതികളെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

പി.ചിദംബരം, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവുള്‍പ്പെടുന്ന ഒമ്പതംഗ കോര്‍ കമ്മിറ്റി, സല്‍മാന്‍ ഖുര്‍ഷിദ്, ശശി തരൂര്‍ എന്നിവരുള്‍പ്പെട്ട 19 അംഗ പ്രകടന പത്രികാ കമ്മിറ്റി, 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് രൂപീകരിച്ചത്. എ.കെ ആന്റണി, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പാട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സര്‍ജേവാല, കെ.സി വേണുഗോപാല്‍ എന്നവരാണ് കോര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

കേരളത്തില്‍ ബിന്ദു കൃഷ്ണന്‍ പ്രകടന പത്രികാ കമ്മിറ്റിയും വി.ഡി സതീശന്‍ പബ്ലിസിറ്റി കമ്മിറ്റിയിലുമുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here