കോണ്‍ഗ്രസില്‍ ഒന്നു പൊട്ടിത്തെറിച്ച് ‘കെട്ടടങ്ങി’, രാജ്യസഭാ സീറ്റില്‍ ഇനി പരസ്യ പ്രതികരണങ്ങളുണ്ടാകില്ല

0

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് പ്രശ്‌നവും ചെങ്ങന്നൂരിലെ തോല്‍വിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ചേരിതിരിഞ്ഞുള്ള വാക്‌പോര്. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ തീരുമാനത്തില്‍ വീഴ്ച പ്രതിപക്ഷ നേതാവ് സമ്മതിച്ചു.

പരസ്യ പ്രസ്താവന വിലക്കി കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു കളമൊരുക്കി. ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തില്‍ വിമര്‍ശനത്തില്‍ അധികവും അദ്ദേഹത്തിനെതിരെയായിരുന്നു എന്നുപറയാം. ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെ.സി. വേണുഗോപാലിനെയും മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരനെയും മുരളീധരനെയും വിളിക്കേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടിക്കു മാത്രമായ കൊമ്പുണ്ടോയെന്നായിരുന്നു പി.ജെ. കുര്യന്റെ ചോദ്യം. വിമര്‍ശനങ്ങള്‍ പരിധി വിട്ടപ്പോള്‍ പ്രതിരോധവുമായി എ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here