ഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും വിവാദ വ്യവസായി വിജയ് മല്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് എം.പി സാക്ഷിയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ പി.എല്‍.പൂനിയയാണ് ഏഴു മിനിട്ടു നീണ്ട് ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായതെന്ന് രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2016 മാര്‍ച്ചില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ചായിരുന്നു ജയ്റ്റ്ലിയും മല്യയും തമ്മില്‍ സംസാരിച്ചത്. ഹാളിന്റെ ഒരു മൂലയില്‍ വച്ച് ഏതാണ്ട് ഏഴ് മിനിട്ടോളം അവര്‍ ഇരുവരും സംസാരിച്ചു. രാജ്യസഭാംഗമായിരുന്ന മല്യ ജയ്റ്റ്ലിയെ കാണാന്‍ വേണ്ടി മാത്രമാണ് ആദ്യമായി പാര്‍ലമെന്റില്‍ വന്നതെന്ന് പൂനിയ പറഞ്ഞു. അതിന് ശേഷം മാര്‍ച്ച് മൂന്നിനാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. .