കെ. ശങ്കരനാരായണന്‍ അന്തരിച്ചു, വിടവാങ്ങിയത് ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച മലയാളി

പാലക്കാട് | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. ശങ്കരനാരായണന്‍ (89) അന്തരിച്ചു. പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ രാത്രി 8.50 ഓടെയായിന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.

ജനകീയനായ ഗവര്‍ണറായും നിയമസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വര്‍ഷങ്ങളോളം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. നാഗാലന്‍ഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചല്‍ പ്രദേശ് എന്നിങ്ങനെ ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ച ഏക മലയാളിയും ശങ്കരനാരായണനാണ്. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം കൃഷി, ധനം, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

മുപ്പത്തിയാറാം വയസില്‍ (1986ല്‍) കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദവിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്ന ശങ്കരനാരാണന്‍ സംഘടനാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തു സംഘടനാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 76 ലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ് തിരികെ കോണ്‍ഗ്രസില്‍ ലയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here