സി.പി.എമ്മുകാര്‍ മുന്നില്‍ നിന്ന് ആക്രമിക്കുമ്പോള്‍ ബല്‍റാമിനെ പിന്നില്‍ നിന്ന് കുത്തുന്നിന്റെ കാരണം എന്ത് ?

0
2

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വി.ടി. ബല്‍റാമിന്റെ വിവാദ പരാമര്‍ശം കോണ്‍ഗ്രസിന്റേതല്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍. പരാമര്‍ശം പരിധി കടന്നതെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാരു സി.പി.എം പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തുന്ന അടച്ചാക്ഷേപിക്കല്‍ നിര്‍ത്തണമെന്നും നിര്‍ദേശിക്കുന്നു.
ഫലത്തില്‍ സി.പി.എമ്മിന്റെ ആക്രമണങ്ങള്‍ക്കുമപ്പുറമാണ് വി.ടി. ബല്‍റാമിനു നേരിടേണ്ടി വരുന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഏറുകള്‍. ചുരുക്കത്തില്‍ കിട്ടിയ അവസരം മുതലെടുത്ത് ബല്‍റാമിനെ ഒതുക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കന്മാര്‍. അതേസമയം, ബല്‍റാമിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതു ശ്രദ്ധേയമായി. ബല്‍റാം മാപ്പു പറയണമെന്ന തിരുവഞ്ചൂരിന്റെ നിര്‍ദേശ തള്ളിയ യൂത്ത് കോണ്‍ഗ്രസ് നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത സ്ഥിതി വരുമെന്ന് പരിഹസിച്ച കോടിയേരി മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ബല്‍റാമിന്റെ ഓഫീസിനു നേരെ നടക്കുന്ന ഡി.വൈ.എഫ്.ഐ ആക്രമണങ്ങളെപ്പോലും കണ്ടില്ലെന്നു നടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുകയാണ്.
സോളാര്‍, ടി.പി. കേസുകളില്‍ നേതാക്കന്മാരെ ഞെട്ടിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച ബല്‍റാമിനെ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ.ജി. വിഷയത്തില്‍ തള്ളിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കിലെ ബല്‍റാമിന്റെ സ്ഥാനമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒരു വിഭാത്തിന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here