കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സി.പി.എമ്മിനെതിരെ സി.പി.ഐയും രംഗത്തെത്തി

0
7

തിരുവനന്തപുരം: സി.പി.എമ്മിന്റെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരം പിടിച്ചതോടെ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സി.പി.എമ്മിനെതിരെ സി.പി.ഐയും രംഗത്തെത്തി. രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സി.പി.ഐ മുഖപത്രമായ ജനയുഗവും ഇന്ന് പുറത്തിറങ്ങി. മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെ​േട്ടാട് ​കൂടിയ എഡിറ്റോറിയലിൽ മാണിയുടെ നടപടി രാഷ്ട്രീയ സദാചാരത്തിന്​ നിരക്കാത്തതാണെന്നും ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ് ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണെന്നും വിമർശിക്കുന്നു. സി.പി.എം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മ്മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നാണ് ജനയുഗം മുഖപ്രസംഗത്തിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here