• Updates
    • അവസാനവട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് തുടങ്ങി എട്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 60 ശതമാനം പിന്നിട്ടു. രാവിലെ മുതല്‍ മിക്ക സ്ഥലങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
    • നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പോലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കണ്ണൂരില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെത്തന്നെ വോട്ടുരേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു മുഖ്യമന്ത്രി വോട്ടുചെയ്തത്.

ആദ്യഘട്ടത്തില്‍ പ്രചരണത്തില്‍ മുഖ്യമന്ത്രി എവിടെയെന്ന ചോദ്യം പ്രതിപക്ഷമുയര്‍ത്തിയതോടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ഓണ്‍ലൈന്‍ പ്രചരണത്തിന്റെ ചുക്കാന്‍ പിണറായി ഏറ്റെടുത്തതോടെ പ്രവര്‍ത്തകരും ആവേശത്തിലായി. കണ്ണൂരിലുള്‍പ്പെടെ പിണറായിയുടെ സാന്നിധ്യവും അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ പിണറായി പോളിങ്ങ്ബൂത്തിലെത്തിയതോടെ ആവേശം ഇരട്ടിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിലവില്‍ 55 ശതമാനത്തിലധികം പേരാണ് ഇതുവരെ വോട്ടുരേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here