ഷാജ് കിരണുമായുള്ള സംഭാഷണം പുറത്തുവിട്ട് സ്വപ്‌ന, പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടിയേരി

പാലക്കാട്| ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സൂരേഷ്. കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞകാര്യങ്ങള്‍ക്കുള്ള തെളിവെന്നോണമാണ് ഒന്നര മണിക്കൂറോളം നീണ്ടുന്ന സംഭാഷണങ്ങള്‍ സ്വപ്‌ന മാധ്യമങ്ങള്‍ക്കു കൈമാറിയത്.

പോലീസ് കേസിലെ ഇടപെടലിനുള്ള നടപടികള്‍ മുതല്‍ പണം വാങ്ങി പ്രശ്‌നം തീര്‍ക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഷാജ് കിരണ്‍ പറഞ്ഞു വയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിലീവിയേഴ്‌സ് ചര്‍ച്ച വഴിയാണ് പണം വിദേശത്തേക്കു മാറ്റുന്നതെന്നും ഷാജ് പറയുന്നുണ്ട്.

നിവര്‍ത്തികേടു കൊണ്ടുമാത്രമാണ് ഷാജിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതെന്നും പുറത്തുവിടുന്നതെന്നും സ്വപ്‌ന പറയുന്നു. മകനെ നഷ്ടപ്പെടുത്തുമെന്നു പറഞ്ഞപ്പോള്‍ ഭയന്നുപോയെന്നു സ്വപ്‌ന സുരേഷ് വിശദീകരിച്ചു.

അതേസമയം, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുകയാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങള്‍ക്കു അല്‍പ്പായുസുമാത്രമാണെന്നും കോടിയേരി പറഞ്ഞു. എന്നാല്‍, ശബ്ദരേഖ എഡിറ്റു ചെയ്തതാണെന്നു ഷാജ് കിരണും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here