സി.കെ. ജാനു എന്‍.ഡി.എ വിട്ടു

0

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ. ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എന്‍.ഡി.എ വിട്ടു. ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനാലാണ് തീരുമാനം. ഭാവിയില്‍ ഏത് മുന്നണിയുമായി ചര്‍ച്ച നടത്താനും തയാറാണെന്നും സി.കെ. ജാനു വ്യക്തമാക്കി. ഷെഡ്യൂര്‍ ഏരിയാ നിയമം പാസാക്കണമെന്ന ആവശ്യത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുപോലും തീരുമാനമായില്ല. കുറച്ചു കാലങ്ങളായി എന്‍.ഡി.എ യോഗം പോലും സംസ്ഥാനത്ത് നടക്കുന്നില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ലെന്നും ജാനു കുറ്റപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here