ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

0

കാസര്‍കോട്: മുതിര്‍ന്ന മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള(76) അന്തരിച്ചു. കാസര്‍കോട്ടെ വീട്ടില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.

നാല് തവണ മഞ്ചേശ്വരത്ത് നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. 1980ല്‍ കന്നിമത്സരത്തില്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ട ചെര്‍ക്കളം അബ്ദുള്ള പിന്നീട് 1987 മുതല്‍ നാല് തവണ മഞ്ചേശ്വരത്ത് നിന്നും ജയിച്ചു കയറി. പിന്നീട് 2006ല്‍ സിഎച്ച് കുഞ്ഞന് പുവിനോട് പരാജയപ്പെടും വരെ അദ്ദേഹം ജനപ്രതിനിധിയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2017 വരെ മുസ്ലീംലീഗിന്റെ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായിരുന്നു. നിലവില്‍ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാനും മുസ്ലീംലീഗ് സംസ്ഥാന ട്രഷററുമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here