ചെങ്ങന്നൂര്‍ പരാജയം ഏറ്റെടുത്ത് ചെന്നിത്തല; നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു

0

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കം ഉണ്ടായിരുന്നില്ല. എല്ലാവരും ഒറ്റകെട്ടായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും കെ.എസ്.യുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ചെന്നിത്തല പറഞ്ഞു.

അതേസമയം, കേരളത്തിലെ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചു. ജൂണ്‍ ആറ്, ഏഴു തീയതികളില്‍ ഡല്‍ഹിയിലെത്താനാണ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. ചത്തീസ്ഗഢ് യാത്രമാറ്റിവച്ചാണ് കൂടിക്കാഴ്ചകള്‍ക്കായി രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തങ്ങുന്നതെന്നാണ് വിവരം.

ചെങ്ങന്നൂരിലെ പരാജയം, പുതിയ കെ.പി.സി.സി. പ്രസിഡന്റ് നിര്‍ണയം, വരാനിരിക്കുന്ന രാജ്യസഭാ സീറ്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ചെങ്ങന്നൂരിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി സംഘടനാ പുന:സംഘടനയുണ്ടാകുമെന്നണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here