ലണ്ടന്‍: ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന കേംബ്രിജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്ത്തി മുന്‍ ജീവനക്കാരന്‍. കേംബ്രിജിന്റെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്‌ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ക്രിസ്റ്റഫര്‍ തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരുമുണ്ട്. വിപുലമായ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്. പ്രാദേശിക തലം മുതല്‍ എല്ലാ രീതിയിലുള്ള പദ്ധതികളും കോണ്‍ഗ്രസിനായി കേംബ്രിജ് നടത്തിയിട്ടുണ്ടെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. എന്നാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനായോ എന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here