സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു

0
3

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറണമെന്നും എ.കെ.ആന്റണി മൗനി ബാബയാണെന്നും വിമര്‍ശനമുന്നയിച്ച് കഴിഞ്ഞ ദിവസം മഹേഷ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ലെന്നും രാഷ്ട്രീയരംഗം വിടുന്നുവെന്നും മഹേഷ് പറഞ്ഞു. ചീഞ്ഞുനാറി നില്‍ക്കാനില്ല. രാഷ്ട്രീയത്തിൽനിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല, ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്നത്തില്‍ ഇനിയും ഇടപെടുമെന്നും മഹേഷ് പറഞ്ഞു. അതേസമയം, രാജി വയ്ക്കുന്നതിനു മുമ്പുതന്നെ സി.ആര്‍. മഹേഷിനെ സസ്‌പെന്റു ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here