തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉണ്ടായ പരാജയം കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ്. കോന്നിയില്‍ അടൂര്‍ പ്രകാശിനെയും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെയും തള്ളിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തോട് അടൂര്‍ പ്രകാശോ, മുരളീധരനോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രണ്ട് ഉറച്ച സീറ്റുകള്‍ കൈവിട്ടു പോകുമ്പോള്‍ അത് വരും നാളുകളിലെ വിഴുപ്പലക്കലിന്റെ കൂടി കാരണമാണ്. സിറ്റിംഗ് എം.എല്‍.എമാരെ ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥികളാക്കിയതു മുതല്‍ വിമശിക്കപ്പെടുകയാണ്. പരസ്യ പ്രതികരണങ്ങളെ തടയിടാന്‍ കഴിയുന്നിടത്തോളം നേതൃത്വം ശ്രമിക്കുന്നുണ്ട്. അതിനിടെ ചില പൊട്ടിത്തെറികളുണ്ടാവുകയും ചെയ്യുന്നുണ്ട്.

വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു കോണ്‍ഗ്രസ് അടിയറ വയ്ക്കുകയായിരുന്നുവെന്ന് സീറ്റ് നിഷേധിക്കപ്പെട്ട എന്‍. പീതാംബക കുറുപ്പ് പ്രതികരിച്ചു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാര്‍ട്ടിയില്‍ പലരും തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും പീതാംബര കുറുപ്പ് പറഞ്ഞുവയ്ക്കുന്നു.

നല്ല ചികിത്സ അകത്തു നല്‍കേണ്ട സ്ഥിതിയാണ് കോണ്‍ഗ്രസിനിപ്പോള്‍ വന്നിരിക്കുന്നത്. താന്‍ രാജാവാണെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട പല സ്ഥലങ്ങളിലും ഇരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്നും കുറുപ്പ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here