ബ്രുവറി അനുദവിച്ചത് സി.പി.എം നേതാവിന്റെ മകനു വേണ്ടി: ചെന്നിത്തല

0

തിരുവനന്തപുരം: മദ്യനിര്‍മ്മാണ ശാലകള്‍ക്ക് അനുമതി നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പുതിയ ആരോപണം. ഉന്നത സി.പി.എം നേതാവിന്റെ മകനാണ് ഇപ്പോള്‍ അനുവദിച്ച ബ്രുവറിയുടെ പ്രോജക്ട് മാനേജരെന്നും ക്രിന്‍ഫ്രയുടെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഡിസ്റ്റലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോള്‍ അനുമതി നേടിയ ശ്രീചത്ര എന്ന കമ്പനി 1998ലും അപേക്ഷ നല്‍കിയിരുന്നു. 99 ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ഈ കമ്പനിയുമുണ്ടായിരുന്നു. അന്ന് ഹൈക്കോടതിയില്‍ പോയിട്ടും അനുമതി കിട്ടാതിരുന്ന കമ്പനിക്ക് ഇപ്പോള്‍ എങ്ങനെ കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എറണാകുളത്ത് പവര്‍ ഇന്‍ഫ്രാ ബ്രുവറി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദി്ചത് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here