തിരുവനന്തപുരം: വക്താവ് സന്ദീപ് വാര്യരെ തളളിയും ഹലാല്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ചും ബി.ജെ.പി. സംസ്ഥാന നേതൃത്വം. ഹലാല്‍ ഭക്ഷണത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയതിനു പിന്നാലെ നേരത്തെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് സന്ദീപ് വാര്യര്‍ പിന്‍വലിച്ചു.

ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്‌കളങ്കമായല്ലെന്നും ഹലാല്‍ സംസ്‌കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. ശക്തമായ വിമര്‍ശനം നേടിട്ടതിനു പിന്നാലെ കൂടിയാണ് സന്ദീപ് വാര്യര്‍ നിലപാട് തിരുത്തിയത്. പാര്‍ട്ടി ഭാരവാഹികള്‍ ഇത്തരം വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നിലപാടുമായി ചേര്‍ന്നുനില്‍ക്കുന്നതാകണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. സുധീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here