തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ഭാരവാഹികളായി തുടരും.

എം.ടി. രമേശ് ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ എ.എന്‍.രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായിട്ടാണ് ഉള്‍പ്പെടുത്തിയത്. ഭാരവാഹി പട്ടികയില്‍ മൂന്നിലൊന്നു ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അഡ്വ. ജെ.ആര്‍. പത്മകുമാറാണ് ട്രഷറര്‍.

വൈസ് പ്രസിഡന്റുമാര്‍: എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍, എ.പി. അബ്ദുള്ളക്കുട്ടി, ജോ. ജെ. പ്രമീളാ ദേവി, ജി. രാമന്‍ നായര്‍, എം.എസ്. സമ്പൂര്‍ണ്ണ, പ്രൊഫ. വി.ടി. രമ, വി.വി.രാജന്‍.

ജനറല്‍ സെക്രട്ടറിമാര്‍: എം.ടി. രമേശ്, അഡ്വ. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.പി. സുധീര്‍, എം. ഗണേശന്‍, കെ. സുഭാഷ്.

സെക്രട്ടറിമാര്‍: സി. ശിവന്‍കുട്ടി, രേണു സുരേഷ്, രാജി പ്രസാദ്. അഡ്വ. ടി.പി. സിന്ധുമോള്‍, അഡ്വ. എസ്. സുരേഷ്, എ. നാഗേഷ്, കെ. രഞ്ജിത്ത്, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ് ബാബു, കരമന ജയന്‍.

വക്താക്കള്‍: എം.എസ്. കുമാര്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ജി. സന്ദീപ് വാര്യര്‍.

LEAVE A REPLY

Please enter your comment!
Please enter your name here