പുലര്‍ച്ചെ സത്യപ്രതിജ്ഞ: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

0

പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി നിലവിലെ സ്പീക്കര്‍ പ്രമോദ് സാവന്ത് (46) സത്യപ്രതിഞ്ജ ചെയ്തു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെയാണ് അധികാരം ഏറ്റെടുക്കല്‍ ചടങ്ങള്‍ നടന്നത്.

സഖ്യകക്ഷികളായ എം.ജി.പിയുടെ സുദിന്‍ ധവാലികള്‍, ജി.പി.എഫിന്റെ വിജയ് സര്‍ദോയ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നലെ രാവിലെ മുതല്‍ ബി.ജെ.പി തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ധാരണയായെങ്കിലും ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ രാത്രി 11നു സത്യപ്രതിജ്ഞ നടത്താനുള്ള നീക്കവും മാറ്റി. രാത്രി 12 മണിയോടെയാണ് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടതും പുലര്‍ച്ചെ സത്യപ്രതിജ്ഞ നടത്തിയതും.

LEAVE A REPLY

Please enter your comment!
Please enter your name here