എം.എല്‍.എയ്ക്ക് 100 കോടി വീതം വാഗ്ദാനം: ബി.ജെ.പി കുതിരകച്ചവടം നടത്തുന്നുവെന്ന് കുമാരസ്വാമി

0

ബംഗളൂരു: ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് എച്ച്.ഡി കുമാരസ്വാമി. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അവര്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട കുമാര സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ജെഡിഎസ് എം.എല്‍.എയ്ക്ക് 100 കോടി വീതം നല്‍കാമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്- കുമാരസ്വാമി ചോദിച്ചു. കള്ളപ്പണ നിരോധനം തീരുമാനിച്ച പ്രധാനമന്ത്രി കര്‍ണാടകയില്‍ കള്ളപ്പണമിറക്കുന്നുവെന്ന് കുമാരസ്വാമി  ആരോപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here