ജനരക്ഷാ യാത്ര പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷാ എത്തില്ല

0

കണ്ണുര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ കടന്നുപോകുന്ന ജനരക്ഷാ യാത്രയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കില്ല. അമിത്ഷായുടെ ഇന്നത്തെ കേരള യാത്ര റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് യാത്ര ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കുമ്മനം രാജശേഖരന്റെ ഇന്നത്തെ യാത്ര മമ്പറം ടൗണില്‍ തുടങ്ങി. ജനരക്ഷാ യാത്രയുടെ പര്യടനം കണക്കിലെടുത്ത് പണറായി ടൗണില്‍ സി.പി.എം അപ്രഖ്യാപിത ഹര്‍ത്താല്‍ ആചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here