ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

0

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായടക്കമുള്ള കേന്ദ്രനേതാക്കള്‍  സമാപന യാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ശ്രീകാര്യത്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തലസ്ഥാനജില്ലയിലെ പദയാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ യാത്രയെ അഭിസംബോധന ചെയ്യും. ഉച്ചയോടെ അമിത്ഷാ അടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് പട്ടം മുതലാണ് അമിത് ഷാ യാത്രയുടെ ഭാഗമാകുന്നത്. പാളയം വരെ തുറന്നജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ഷാ പുത്തരിക്കണ്ടം മൈതാനം വരെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here