രാഷ്‌ട്രീയ സംഘര്‍ങ്ങള്‍ ദേശീയ തലത്തില്‍ സി.പി.എമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി, അരുണ്‍ ജയ്റ്റിലി ഞായറാഴ്ച തിരുവനന്തപുരത്ത്

0
1

ഡല്‍ഹി: കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ങ്ങള്‍ ദേശീയ തലത്തില്‍ സി.പി.എമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി തീരുമാനം. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട് ജയ്റ്റിലി സന്ദര്‍ശിക്കും.  രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെത്തുന്ന ജയ്റ്റിലി സിപിഎം അക്രമികൾ തകർത്ത കൗൺസിലര്‍മാരുടെ വീടുകളും സന്ദർശിക്കും. കേരളത്തിലെ ബിജെപി നേതാക്കളുമായും അരുൺ ജയ്റ്റിലി ചർച്ച നടത്തും. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതിനെ കുറിച്ചും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി യാത്രയില്‍ അണിനിരത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here