മണ്ഡലങ്ങളുടെ ചുമതല വീതിച്ചു നല്‍കി അമിത്ഷാ, അധ്യക്ഷന്റെ കാര്യത്തില്‍ മൗനം

0

തിരുവനന്തപുരം: ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സംസ്ഥാന സന്ദര്‍ശനത്തിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ഉന്നയിക്കുകയോ അമിത്ഷായുടെ ഭാഗത്തുനിന്ന് നിര്‍ദേശങ്ങളുണ്ടാകുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്. നേതാക്കളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കാന്‍ തയാറായിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിന് നല്‍കി. 20 ല്‍ 11 മണ്ഡലങ്ങളില്‍ ശക്തമായ മത്സം കാഴ്ചവയ്ക്കാനാണ് ബി.ജെ.പി തയാറെടുക്കുന്നത്.

കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളുടെ നേരിട്ടുള്ള ചുമതല കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ചുമതല കര്‍ണാടക എം.പി. നളിന്‍കുമാര്‍ കട്ടീലിനാണ്. വി.മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ക്കാണ് മറ്റ് മണ്ഡലങ്ങളുടെ ചുമതല.

നേതാക്കള്‍ക്ക് വിവിധ പദവികള്‍ നല്‍കിയിട്ടും സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്ന വിമര്‍ശനവും ദേശീയ അധ്യക്ഷന്‍ ഉന്നയിച്ചു. ഓഗസ്റ്റ് 31നു മുമ്പ് ബൂത്തുതല പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here