മധ്യപ്രദേശില്‍ ബി.ജെ.പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, സര്‍ക്കാരിന് ഭൂരിപക്ഷമില്ല, നിയമസഭ വിളിക്കണമെന്ന് ഗവര്‍ണര്‍ക്ക് കത്ത്

0

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അനുകൂല ഫലമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കു പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അപ്രതീക്ഷിത നീക്കം നടത്തി ബി.ജെ.പി.

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ചില കോണ്‍ഗ്രസ് സാമാജികര്‍ പാര്‍ട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമല്‍നാഥ് സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

മധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ 15 വര്‍ഷത്തെ ഭരണത്തിനുശേഷമാണ് ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എസ്.പിയുടെയും ബിഎസ്പിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here