ബിനോയിക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് ദുബായ് പോലീസ്, മനോ’ഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നുവെന്ന് സി.പി.എം

0

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരിക്കു ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ക്രിമിനല്‍ കേസില്ലെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാഴാഴ്ചത്തെ തീയതിയില്‍ ബിനോയ്ക്ക് ലഭിച്ചു. തനിക്കെതിരെ ദുബായിയില്‍ കേസില്ലെന്ന് ആരോപണം ഉയര്‍ന്ന ഉടന്‍ ബിനോയ് വ്യക്തമാക്കിയിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘മനോ’ഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നുവെന്ന് ബിനോയിയുടെ സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടി സി.പി.എം സംസ്ഥാന നേതൃത്വം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here