ബംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്നു ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷമാണ് ബിനീഷിന്റെ ജയില്‍ മോചനം. സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ബിനീഷ് പ്രതികരിച്ചു. കേസ് കെട്ടിചമച്ചതാണ്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തനിക്ക് ജയിലില്‍ കിടക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്നും ബിനീഷ് പ്രതികരിച്ചു. സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ജയിലിനു പുറത്ത് ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here