ഡല്‍ഹി: രാജ്യത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പിന്‍വലിച്ച് ബാലറ്റ് പേപ്പര്‍ മടക്കികൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്. ഇത്തരമൊരു ആവശ്യം കോണ്‍ഗ്രസ് പരസ്യമായി ഉന്നയിക്കുന്നത് ആദ്യമാണ്. വരും നാളുകളില്‍ ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
ബി.ജെ.പിക്കെതിരെ സമാനചിന്താഗതിക്കാരെ ഒപ്പം നിര്‍ത്താനുള്ള നടപടികളും കോണ്‍ഗ്രസ് തുടങ്ങി. 84-ാം പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നത്. സമാനചിന്താഗതിക്കാരുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്നതിനൊപ്പം ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിക്കെതിരെ എല്ലാ പാര്‍ട്ടികളുമായി സഹകരിക്കാനാണ് ശ്രമമെന്ന് പ്രമേയം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here