കേരളത്തില്‍ ഭരണകൂടഭീകരത: ജെയ്റ്റ്‌ലി

0
1

തിരുവനന്തപുരം: കേരളത്തില്‍ ഭരണകൂടഭീകരതയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല. ഭരണകൂട ധാര്‍ഷ്ട്യമാണ് ഇത് തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായ ഉത്തരവാദിത്തം നിറവേറ്റേണം, ഇല്ലെങ്കില്‍ വികസന രംഗത്ത് ഏറെ പിന്നോട്ട് പോവും. കേരളത്തില്‍ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സിപിഎം ആക്രമണത്തിനിരയായവരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകള്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുന്ന ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു
ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍, നളിന്‍കുമാര്‍ കട്ടീല്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ദേശീയ സെക്രട്ടറി എച്ച്. രാജ, നിര്‍വാഹക സമതിയംഗം വി. മുരളീധരന്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. സി. തോമസ് എന്നിവരും പങ്കെടുത്തു.
തലസ്ഥാനത്തെത്തിയ ജെയ്റ്റ്‌ലി കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here