മാണിയുടെ പേരില്‍ ജോസഫിനും കോണ്‍ഗ്രസിനും വിമര്‍ശനം, കേരള കോണ്‍ഗ്രസില്‍ പോരു തുടങ്ങിയോ ?

0

കോട്ടയം: ‘മുറിവുണങ്ങാത്ത മനസുമായിട്ടാണ് മാണി മടങ്ങിയത്…’. മുതിര്‍ന്ന നേതാവും വര്‍ക്കിംഗ് ചെയര്‍മാനുമായ പി.ജെ. ജോസഫിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ലേഖനം. കേരള കോണ്‍ഗ്രസ് പുറത്തിറക്കാനിരിക്കുന്ന ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും പുസ്തകത്തിലെ ഒരു അധ്യായമാണ് പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതിയ ചെയര്‍മാന്‍ ആരെന്നുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പി.ജെ. ജോസഫിനെ വിമര്‍ശിച്ച് പത്രാധിപരായ ഡോ. കുര്യാസ് കുമ്പളകുഴിയുടെ ലേഖനം വന്നിരിക്കുന്നത്. ബാര്‍ കോഴ വിവാദം പൊട്ടി പുറപ്പെട്ട 2014 ഒക്‌ടോബര്‍ 31ന് അര്‍ദ്ധരാത്രി മുതല്‍ കെ.എം. മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.

മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജിവയ്ക്കാമെന്ന നിര്‍ദേശം മാണിയേയും കേരള കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചപ്പോള്‍ ഔസേപ്പച്ചന്‍ (പി.ജെ. ജോസഫ്) ഇതിന് സമ്മതിക്കുമോയെ എന്നായിരുന്നു മാണിക്ക് സന്ദേഹം. സാര്‍ പറഞ്ഞാല്‍ എല്ലാരും കേള്‍ക്കുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍, പി.ജെ. ജോസഫ് രാജിവച്ചില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here