ചെന്നൈ : രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വേഗത്തിലാക്കാനുള്ള ഇടപെടലുമായി ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍. ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാനുമായി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അണ്ണാ ഡി.എം.കെയോടൊത്തുള്ള സഖ്യത്തില്‍ .മത്സരിക്കാനാണ് ശ്രമം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയിലെത്തുന്ന അമിത് ഷാ വൈകീട്ട് ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തി ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ മടങ്ങും