ഡല്‍ഹി: കോണ്‍ഗ്രസ് വിടുന്നുവെന്ന് പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അമരിന്ദന്‍ സിംഗ്. പാര്‍ട്ടിയില്‍ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാവാത്തതിനാലാണ് തീരുമാനമെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് അമരിന്ദന്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചന നല്‍കി അദ്ദേഹം ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടത്. പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here