അലൻ ഷുഹൈബിന്റെ അച്ഛൻ ആർ.എം.പി സ്ഥാനാർത്ഥി

0
54

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എൻ.ഐ.എ  അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെ പിതാവ്  മുഹമ്മദ് ഷുഹൈബ് ആർ.എം.പി  സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.  കോഴിക്കോട് കോർപ്പറേഷനിലെ 61- നമ്പർ വാർഡായ വലിയങ്ങാടി ഡിവിഷനിലേ ക്കാണ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്.സി.പി.എം കോഴിക്കോട് കുറ്റിച്ചിറ തങ്ങൾ‍സ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്. സി.പി.എമ്മിന്റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിയാകുന്നത് എന്ന് മുഹമ്മദ് ഷുഹൈബ് പറഞ്ഞു.പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എൻ.‍ഐ.എ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് അലൻ ഷുഹൈബ്.

LEAVE A REPLY

Please enter your comment!
Please enter your name here