നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനി ജനവിധി തേടുക തിരുവണ്ണാമലയില്‍?

നടന്‍ രജനികാന്തിന്റെ എഴുപതാംപിറന്നാള്‍ ദിനമാണ് ഇന്ന്. പുതുവര്‍ഷത്തില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക രംഗപ്രവേശമുണ്ടാകുമെന്ന് ഉറപ്പായ അന്തരീക്ഷത്തിലാണ് താരത്തിന്റെ ജന്മദിനം കൂടി കടന്നുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, നടന്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ നടീനടന്മാര്‍, സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍, ആരാധകര്‍ എന്നിങ്ങനെ വിവധകോണിലുള്ള രജനികാന്തിന് ആരോഗ്യം ദീര്‍ഘായുസും നേരുകയാണ്.

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനി കളത്തിലിറങ്ങുമെന്നാണ് സൂചന. തിരുവണ്ണാമലയില്‍ നിന്നാകും രജനി ജനവധി തേടുക. രജനിയുടെ സഹോദരന്‍ സത്യനാരായണനാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

”ദൈവമില്ലെന്ന് പറയുന്നവര്‍ അധികകാലം നിലനില്‍ക്കില്ല. എല്ലാ മതങ്ങളും ഒരുപോലെയാണ്. എല്ലാ ആളുകളും ഒരുപോലെയാണ്. നിങ്ങള്‍ നല്ലത് ചെയ്താല്‍ നല്ലത് സംഭവിക്കും. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഭഗവാന്‍ അനുഗ്രഹിച്ചാല്‍ രജനീകാന്ത് തിരുണ്ണാമലയില്‍ മത്സരിക്കും.” – ഇതായിരുന്നു സത്യനാരായണന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here