ലൈംഗിക ആരോപണം: ശശിയ്‌ക്കെതിരെ സി.പി.എം നടപടി സ്വീകരിക്കും

0

തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശിക്കെതിരെ സി.പി.എം നടപടി സ്വീകരിക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തി.

നടപടിക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുക്കും. രണ്ടു ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്. ശശി ഉന്നയിച്ചിട്ടുള്ള ഗൂഢാലോചന പരാതിയും പാര്‍ട്ടി അന്വേഷിക്കും.

ഷൊര്‍ണൂര്‍ എം.എല്‍.എയായ പികെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടിക്കും മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here