കൊച്ചി | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നു. മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി കളത്തിലിറങ്ങി. എന്നാല്‍, തൃക്കാക്കരയില്‍ മത്സരിക്കേണ്ടതില്ലെന്ന് ആം ആദ്മിയും എ.എ.പിയും തീരുമാനിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാലും ഒരേ ഒരു സീറ്റുകൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും വരുത്താന്‍ സാധിക്കില്ല. ഒരേയൊരു സീറ്റു കിട്ടിയതുകൊണ്ടു ഒരു പ്രയോജനവുമില്ലെന്ന് ആം ആദ്മിയും എ.എ.പിയും പ്രതികരിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നു എ.എ.പി വ്യക്തമാക്കി.