കോടിയേരി സ്ഥാനം ഒഴിഞ്ഞു, എ. വിജയരാഘവന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല

0
91

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. മാറി നില്‍ക്കാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം കേന്ദ്രകമ്മിറ്റിയും പി.ബിയും അംഗീകരിച്ചു. തുടര്‍ന്ന് യു.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കി.

തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് സാമ്പത്തിക ഇടപാട് കേസുകളില്‍ ജയിലിലായതിനു പിന്നാലെയാണ് കോടതിയേരി അവധിയില്‍ പ്രവേശിക്കുന്നതെന്നും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here