പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച അറിയാം

0

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ നയിക്കേണ്ട നേതാവിനെ ഞായറാഴ്ച തിരഞ്ഞെടുക്കും. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാന്‍റ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കോണ‍്ഗ്രസ് എംഎല്‍എമാരുടെ യോഗവും ഞായറാഴ്ച ചേരും.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് സ്ഥാനം വേണ്ടെന്ന നിലപാടിലാണ്. ഈ  സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.  കെ.മുരളീധരന്‍, വി.ഡി സതീശന്‍ എന്നീ പേരുകളും ഉയരുന്നുണ്ട്.  എം.എല്‍.എമാരുടെ അഭിപ്രായമറിയാനാണ് ഹൈക്കമാൻഡ് പ്രതിനിധികളെത്തുന്നത്. ഷീലാ ദീക്ഷിത് ,മുകുള്‍ വാസ്നിക്ക് ,ദീപക് ബാബ്റിയ എന്നിവരാണ് തിരുവനന്തപുരത്ത് എത്തുന്നത്


Loading...

LEAVE A REPLY

Please enter your comment!
Please enter your name here