മൂന്നിടത്ത് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടി.ആര്‍.എസ്, ചത്തീസ്ഗഡില്‍ എം.എന്‍.എഫ്

0
11
StatesBJPCongTRSMNF
others
RAJASTHAN829423
CHHATTISGARH20656
MADHYA PRADESH11210810
TELANGANA2218610
MIZORAM17248
  • Updating…
  • മധ്യപ്രദേശിലും രാജസ്ഥാനിലും രണ്ടായിരത്തില്‍ താഴെ മാത്രം ലീഡുള്ള മണ്ഡലങ്ങള്‍ നൂറിലധികമാണ്. 26 ല്‍ അധികം മണ്ഡലങ്ങളിലും ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയും. അതിനാല്‍ തന്നെ അന്തിമ വിധിയോടെ മാത്രമേ ചിത്രം വ്യക്തമാകൂ. ലീഡു ചെയ്യുന്നവരില്‍ കോണ്‍ഗ്രസ്, ബി.ജെ.പി വിമതന്മാരും ഉള്‍പ്പെടുന്നുണ്ട്.

മധ്യപ്രദേശില്‍ ഫോട്ടോ ഫിനിഷ്. രാജസ്ഥാനില്‍ നേരിയ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുന്നു. ചത്തിസ്ഗഢില്‍ കേവലഭൂരിപക്ഷത്തോടെ 15 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് അധികാരത്തിലേക്ക്. എന്നാല്‍, തെലങ്കാനയില്‍ കോണ്‍ഗ്രസിനോ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സഖ്യത്തിനോ ഒന്നും ചെയ്യാനായില്ല. ടി.ആര്‍.എസ്. വന്‍ ഭൂരിപക്ഷത്തിലാണ് വീണ്ടും അധികാരത്തിലെത്തുന്നത്. മിസോറാമില്‍ പത്തു വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിനു ഭരണം നഷ്ടപ്പെട്ടു.

  • മധ്യപ്രദേശില്‍ ഫോട്ടോഫിനിഷ്. 109 വീതം ലീഡ് ചെയ്ത് ബി.ജെ.പിയും കോണ്‍ഗ്രസും
  • ബി.ജെ.പി ആശ്വാസം നല്‍കി മധ്യപ്രദേശില്‍ മുന്നില്‍. (108-106)

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. മിസോറാമില്‍ എം.എന്‍.എഫ്അധികാരത്തിലേക്ക്  നീങ്ങുന്നു.

  • ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തിലേക്ക് (46-34). മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും (85-90). രാജസ്ഥാനില്‍ കോണ്‍ഗ്രസ് ലീഡ് തുടരുന്നു.
  • തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, കോണ്‍ഗ്രസിനെ പിന്നിലാക്കി ടി.ആര്‍.എസ് മുന്നിലേക്ക് 35-36

ആദ്യ അരമണിക്കൂര്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലം. തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ലീഡ്. മധ്യപ്രദേശില്‍ ബി.ജെ.പി മുന്നിലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം. മീസോറാമില്‍ കോണ്‍ഗ്രസും എം.പ.സിയും ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു.

  • മധ്യപ്രദേശില്‍ നിന്നുള്ള ആദ്യ സൂചനകള്‍ പ്രകാരം ആറു സീറ്റുകളില്‍ ബി.ജെ.പിയും നാലു സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നില്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്നിലും ബി.ജെ.പി രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

  • തെലങ്കാനായില്‍ നിന്നാണ് ആദ്യഫലസൂചനകള്‍ പുറത്തുവരുന്നത്. പോസ്റ്റല്‍ ബാലറ്റില്‍ ടി.ആര്‍.എസും കോണ്‍ഗ്രസും ഓരോ സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു

.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here