ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 150 വാര്‍ഡുകളില്‍ 146 എണ്ണത്തിന്റെ ഫലം പുറത്തുവരുമ്ബോള്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 46 സീറ്റുകളാണ് ലഭിച്ചത്. ടിആര്‍എസിന് 56 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 42 സീറ്റുകളും നേടി. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് ധാര്‍മിക വിജയമാണ് ലഭിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

തെലങ്കാനയില്‍ ടിആര്‍എസിന് ബദലായി ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചതിന് തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിന്തുണച്ച ഹൈദരാബാദിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കുന്നതായി ബിജെപി തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ പറഞ്ഞു. 2023 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനുളള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അനുഗ്രഹമാണ് ഈ വിജയമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പ്രതികരിച്ചു. ടിആര്‍എസ് പരാജയപ്പെട്ടുകഴിഞ്ഞു. ജനങ്ങള്‍ അവരുടെ രാജവാഴ്ചയ്ക്കും ഭരണത്തിനും അഴിമതിക്കും എതിരാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും. ബിജെപിക്ക് ധാര്‍മിക വിജയമാണ് ലഭിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. തെലങ്കാനയില്‍ ടിആര്‍എസിന് ബദലായി ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചതിന് തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിന്തുണച്ച ഹൈദരാബാദിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കുന്നതായി ബിജെപി തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 99 സീറ്റുകളാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് 56 സീറ്റുകളിലേക്ക് ചുരുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here