ഡല്‍ഹി: കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസിനുപോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിര്‍ന്ന അംഗങ്ങള്‍ ബി.ജെ.പിയെലെത്തുമെന്നും വിജയന് തോമസ് പ്രതികരിച്ചു. സീറ്റു കിട്ടാത്തതുകൊണ്ടല്ല കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചതെന്നും വിജയന് തോമസ് ബി.ജെ.പി പ്രവേശനത്തെ വിശദീകരിച്ചു.