• വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യനത്തിനും പ്രചാരത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കെ.എസ്.എഫ്.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. പരിശോധന സാധാരണഗതിയിലുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പ് പറയുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലും ഭിന്നിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പത്രക്കുറിപ്പ് കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍ രംഗത്ത്. വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും കൂടി അദ്ദഹം പറഞ്ഞുവച്ചതോടെ മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതയും പുറത്തുവന്നു.

കെ.എസ്.എഫ്.ഇ റെയ്ഡില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് സുധാകരന്‍ പറഞ്ഞു. എന്റെ വകുപ്പിലും റെയ്ഡ് നടന്നു. ഞാനും അറിഞ്ഞിട്ടില്ല. അതൊന്നും നമ്മെ ബാധിക്കില്ല. വിജിലന്‍സിന്് ഏത് സമയത്തും അന്വേഷിക്കാമെന്നും ചില ക്രമക്കേടുകള്‍ അവര്‍ തന്നെ അന്വേഷിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറന്നാല്‍, വിജിലന്‍സിനെ പിരിച്ചുവിടണമോയെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും പരിശോധനയെ ന്യായീകരിച്ച് രംഗത്തെത്തി.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദം നിലനില്‍ക്കുന്നതിനെ സി.പി.എം നേതൃയോഗം ഇന്ന് ചേരുകയാണ്. മന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെയാണ് സുധാകരന്റെ പ്രതികരണം പുറത്തുവരുന്നത്.

തോമസ് ഐസക്കിന്റെ വാദങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. തന്‍റേതടക്കമുള്ള വകുപ്പുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. അന്നൊന്നുമുണ്ടാകാത്ത പ്രതിഷേധം കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് കയറുമ്പോള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും  മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ഈ റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഈ റെയ്ഡ് എന്നായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ വാദം. ഇതിനെയെല്ലാം അപ്പാടെ തള്ളുന്നതാണ് ജി. സുധാകരന്‍റെ വാക്കുകള്‍. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും പൂര്‍ണമായും ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here