കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം: പിണറായി

0
2

തിരുവനന്തപുരം: കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രചാരണങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കും. ഈ പ്രചാരണങ്ങളില്‍ സര്‍വകക്ഷിയോഗം ആശങ്ക രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തെ സംഘര്‍ഷ ഭൂമിയായി ചിത്രീകരിക്കുന്ന രീതിയില്‍ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത കക്ഷി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here