തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെും പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ക്കു പോലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കും. ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിട്ടികള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലും ഇതു നിര്‍ബന്ധമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ക്രിമിനില്‍ കേസുകളില്‍ പ്രതിയാണോയെന്ന് കണ്ടെത്താന്‍ നടത്തുന്ന വെരിഫിക്കേഷനാണ് മറ്റു സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. ഇതിനായി നിയമങ്ങളും സ്റ്റാറ്റിയൂട്ടുകളും ചട്ടങ്ങളും നിയമാവലികളും മൂന്നു മാസത്തിനകം ഭേദഗതി ചെയ്യും.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നയാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തും. ശിക്ഷിക്കപ്പെട്ടാല്‍ പിരിച്ചുവിടും.