മദ്യപിച്ച് ബൈക്കോടിക്കുന്നതിനിടെ പോലീസ് പരിശോധന; ബൈക്കിനൊപ്പം ഭാര്യയെയും റോഡിലുപേക്ഷിച്ച് ഭർത്താവ് മുങ്ങി

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ പോലീസിനെ കണ്ടാൽ ആരുമൊന്ന് ഭയക്കും. തെറ്റാണെന്ന് അറിഞ്ഞിട്ടും ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്കെല്ലാം ഈ ഭയം കാണും. ഭയം കൊണ്ട് വാഹനം വഴിയിലുപേക്ഷിച്ച് പോകുന്നത് തന്നെ അസാധാരണമായ സംഭവമാണ്. എന്നാൽ മദ്യപിച്ച് ബൈക്ക് ഓടിച്ചെത്തിയ ആൾ പോലീസിനെ കണ്ടതോടെ വാഹനത്തിനൊപ്പം കൂടെയുണ്ടായിരുന്ന ഭാര്യയെയും വഴിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്ന വാർത്തയാണ് ഹൈദരാബാദിൽ നിന്ന് പുറത്ത് വരുന്നത്.

ഹൈദരാബാദിലെ ഷംഷാബാദിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച ശേഷം ബൈക്കോടിച്ച് വരുന്നതിനിടെ പോലീസിനെ കണ്ട രാജു എന്ന യുവാവാണ് ഭാര്യയെ രാത്രി നടുറോഡിൽ ഉപേക്ഷിച്ച് പോയത്. ഭാര്യയയെും വാഹനത്തെയും ഉപേക്ഷിച്ച് പോയ രാജുവിനെ പിടികൂടിയ പോലീസ് ഇയാള കൗൺസിലിംഗ് നടത്തിയ ശേഷമാണ് വീട്ടിലേക്ക് മടക്കി.

ഒരു പാർട്ടി കഴിഞ്ഞ് രാജുവും ഭാര്യ സീതയും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പോലീസ് വാഹനം  കണ്ടതോടെ പരിഭ്രാന്തനായ രാജു ഭാര്യയെയും വാഹനത്തെയും റോഡിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പിന്നീട് പട്രോളിംഗ് വാഹനം ഇയാളെ കണ്ടെത്തി. ഭാര്യയ്ക്കൊപ്പം രാജുവിനെ കൗണ്‍സിലിംഗിനായി ഷംഷാബാദ് പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയും ചെയ്തു,’ ഷംഷാബാദിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here