ആള്‍ക്കൂട്ടവും രാത്രി യാത്രയും ഒഴിവാക്കണം’; പുതിയ നിർദേശങ്ങൾ ഇങ്ങനെ, പോലീസ് പരിശോധന ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാർ. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ നിർദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളുടെ വ്യാപന നിരക്ക് കൂടുതലായതിനാൽ കനത്ത ജാഗ്രത വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗ വിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹ ചടങ്ങുകളിൽ കൊവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. അടച്ചിട്ട ഹാളുകളിൽ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. പരിപാടികൾ അടച്ചിട്ട ഹാളുകൾക്ക് പകരം തുറന്ന സ്ഥലങ്ങളിലും വേദികളിലും നടത്താൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here