കോടതിയില്‍ പോലീസ് അഭിഭാഷക ഏറ്റുമുട്ടല്‍, വാഹനങ്ങള്‍ കത്തിച്ചു

0
22

ഡല്‍ഹി: ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി വളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പോലീസിന്റേതടക്കം നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.

അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനം ഇടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതു ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചുവെന്നാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഹൈക്കോടതിയിലേക്കും പടര്‍ന്നു. അവിടെയും ഒരു വാഹനം അഗ്നിക്കിരയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here