ശബരിമല തീര്‍ത്ഥാടനം: വാഹനങ്ങള്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തി

0

തിരുവനന്തപുരം: മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എത്തു തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് പാസ്സ് ഏര്‍പ്പെടുത്തി പോലീസ്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുതിനാണ് ഈ സംവിധാനമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുളള തീര്‍ത്ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലാണ് പാര്‍ക്കിംഗ് പാസ്സിനായി അപേക്ഷിക്കേണ്ടത്. യാത്രചെയ്യു ദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയുളള പാസ്സ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്സില്‍ പതിക്കണം. പാസ്സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി കാത്തിരിക്കേണ്ടി വരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടുകയോ ചെയ്യും. പരിമിതമായ സൗകര്യം മാത്രമുളള നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here