തിരുവനന്തപുരം: കരമന കുളത്തറയില്‍ കുടുംബാഗങ്ങളുടെ മരണത്തെ തുടര്‍ന്ന് കാര്യസ്ഥന്‍ സ്വത്തു തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏഴു പേരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധു പ്രസന്നകുമാരി നല്‍കിയ പരാതിയിലാണ് ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കൂടത്തില്‍ കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. വ്യാജ ഒസ്യത്ത് തയാറാക്കിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി, മക്കളായ ജയശ്രീ, ജലബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതിരുന്ന ഇവര്‍ മരിച്ചുകിടക്കുന്നതുമായി കാണ്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെന്നാണ് പരാതി ഉയരുന്നത്. ഒസ്യത്ത് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്വത്തുക്കള്‍ കിട്ടിയവരില്‍ ഒരാള്‍ വീട്ടുജോലിക്കാരിയുടെ മകനാണ്. കാലവടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടത്തില്‍ കുടുംബത്തിനുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 2003നു ശേഷമായിരുന്നു ഇവിടത്തെ മരണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here